മുഹ്യുദ്ധീൻ അജ്മൽ കൊറ്റുപ്പുറത്ത്
ഇന്നുച്ചക്കും വക്കുപൊട്ടിയ കൂടം കൊണ്ടവൾ
തല്ലിയുടച്ചു –
പിഞ്ചു വയറിന്റെ ഇത്തിരി നീറ്റലിൽ
പെയ്തൊഴിഞ്ഞു ഉപ്പുരുചിയുള്ള മഴയും…
മുട്ടിലിഴഞ്ഞ് അമ്മ വെച്ച വട്ടപ്പാത്രം
തിളക്കുന്നതു൦-
ഇരുമണി പൊന്നരി ചോറു വേവിക്കുവാൻ തന്നെയാണ്…
ഒരുപിടി വയറിന് പോലുമേ തികയാത്ത
ഒരു നാഴിയരിയവ൪ പ്ലാവില കുമ്പിളിൽ കോരി കുടിക്കവേ…
ഇന്നുച്ചക്കു൦ കൂടെ ഉറങ്ങിയ കുഞ്ഞു പാണ്ടൻ പൂച്ച
അവളിൽ തന്നെ മുഖം പതിപ്പിച്ചു –
വീഴ്ത്തി കൊടുത്തവൾ ഇത്തിരി കഞ്ഞിയിൽ നിന്നും പൊട്ടിയ ചട്ടിയിൽ നക്കി കുടിച്ചവൻ വയറിന്റെ നീറ്റലിൽ പുകയൊന്നു പറയുവാൻ വേണ്ടി…
ശേഷിച്ച കഞ്ഞിയും ഏറ്റി നടന്നവൾ പിഞ്ചു പാദങ്ങൾ പതിച്ചു,
അന്ന് ഉച്ചയ്ക്കും വിയർപ്പുതുള്ളികൾ കൂട്ടി കുടിച്ചവൾ കഞ്ഞി…