ഞാൻ മറന്ന വായന

ഞാൻ മറന്ന വായന

ഹാഫിള് ഹിഷാം

ഉമ്മയെന്നാദ്യം

പറഞ്ഞനാൾ തൊട്ടേ

അക്ഷരക്കൂട്ടു ഞാൻ

തേടിപ്പോയി.

അക്ഷരക്കൂട്ടുകളോ-

രോന്നു ചൊല്ലീട്ടു,

കൂട്ടത്തിൽ ഞാനെന്നും

മുന്നിൽ നിന്നു !

വാളെടുത്തില്ല ഞാൻ

വീശിയില്ല,

വാക്കിനു മൂർച്ച ഞാൻ

കൂട്ടിയെന്നും!

വായന പകരുന്ന

ലോകത്തു നിന്നു ഞാൻ

വാക്കിന്റെ വിരുതുകൾ

കണ്ടെടുത്തു.

നന്മ വളർത്തുവാൻ

തിന്മ കെടുത്തുവാൻ

ഈ ലോകഗോളമൊരു

വാക്കിലെന്നറിയുവാൻ

വായന പകരുന്നറിവു

മാത്രം!

അംഗനവാടിതൊട്ടന്ത്യം

വരേക്കുമീ-

യറിവിന്റെ യക്ഷര-

മുത്തു പെറുക്കണം.

വായനയെന്നു

മരിക്കുന്ന കാലത്തു –

ഞാനും മരിക്കുന്ന

സമയമെത്തീടണം!