മുർഷിദ ഉമ്മർ
പ്രശംസയവഗണിക്കും
നന്മയാം,
തിന്മാന്തരാത്തെ
കുറ്റപ്പെടുത്തിയവർ
അവളൊരു
പാവമായിരുന്നെന്ന്
ചൊല്ലി
ഘടികാരസൂചിയില്ലാ
ഒഴിവാക്കും
പ്രണയവും ചൊല്ലി
നീയില്ലാ ജീവിതം
ജീവിക്കലസാധ്യമാണെന്ന്
മരുഭൂമി തൻ
മരീചികയാം
ഇരുളടഞ്ഞപ്രകാശമായ്
മാറ്റിയവരെല്ലാം
അവളാൽ
മുൻസാന്നിധ്യമോർത്തു
കണ്ണീരൊഴുക്കി
മുഖംമൂടി തൻ
പുറത്തിറങ്ങാൻ
മടിച്ച സ്നേഹങ്ങൾ
നാളുകളിനിയില്ലെന്നോർത്ത്
ഖേദാഴങ്ങളിലേക്ക്
ആഴ്ന്നു വീണു
അവഗണന തൻ
കുത്തുവാക്ക് മൊഴിഞ്ഞു പനിനീർപൂവിനിതളുകൾ
പിച്ചിച്ചീന്തിയവരുടെ
വായിൽ നിന്നൊഴുകുന്ന
നന്മരാഗം സ്പർശിച്ചവൾ
മിഴിയടഞ്ഞ ശരീരത്തിനാൽ
ആഗ്രഹിച്ചു കൊണ്ടിരുന്നു
എന്നുമെന്നുമൊന്ന്
മരിക്കുവാൻ
കഴിഞ്ഞിരുന്നെങ്കിൽ !!!