ബാബു തമ്പി കുമ്പളങ്ങി
നിറഞ്ഞ വയറുമായ്
മഴ മേഘങ്ങൾ
പേറ്റുനോവെടുത്ത്
തൂങ്ങിയിറങ്ങുന്നു …
ജലനാരുകൾ
മുനയൊടിഞ്ഞ്
മൂക്കും കുത്തി വീണ്
തലതല്ലി ചാവുന്നു …
ജലചാർത്തിലുലഞ്ഞ
മഴ നനഞ്ഞ മരം
ഉടൽ ഉണക്കി
വെയിൽകായാൻ കൊതിക്കുന്നു …
ചിറകുനനഞ്ഞ പക്ഷികൾ
ചിറകു കൊതി
ചിരിയടക്കിയോതുന്നു
കാലവർഷമിങ്ങെത്തി …!!