സയ്യിദ് നുഅമാൻ..
ഇത്,
ഹൃദയമില്ലാത്ത ശരീരം.
ഹൃദയമെന്റെ റൂഹിനൊപ്പമാണ്.
ഞാൻ,
എന്റെ റൂഹിൽ നിന്നും വിദൂരതയിൽ….
ഭ്രാന്തനാണ്…, ഞാനെന്നുമാ റൂഹിൽ.
ഭ്രാന്ത്,
എന്റെ ദുഖത്തിനുള്ള മരുന്ന് ..
ഒരിക്കലെന്നെ പരിഗണിച്ചാൽ…?
സ്നേഹം,
ഹൃദയത്തിലല്ലയോ പരിഗണിക്കുന്നത്…
അതെങ്ങനെ ഞാനറിയും…?