മുർഷിദ ഉമ്മർ
യോദ്ധയാമങ്ങളുടെ മഷി ചില്ലയാൽ വേരോടെ പൂത്ത
നിറം പകുത്ത വിശപ്പിന്റെ കണ്ണുനീരിലേക്കയാൾ ഓടിയടുത്തു,
മിഴിയാം ലോകം മുതൽ രാഗവും മാധുര്യവുമണിയുന്ന ശരീരഘടന
അന്നമില്ലായ്മയിൽ നിറഞ്ഞുകവിഞ്ഞു.
ഭ്രാന്തന്റെ ഹാസ്യരൂപത്തിൽ പാറിപ്പറന്ന മുടിയിഴകളെയും
കീറിയണിഞ്ഞ വസ്ത്രത്തെയും കൂട്ടുപിടിച്ച് വിയർപ്പിന്റെ
താളത്തിൽ അയാളാരാരുമില്ല ലോകത്തൊരു മോഷ്ടാവായ്.
പെട്ടെന്നതാ,കള്ളനോട്ടുകൾ മാറ്റിയെടുക്കുന്ന തീവ്രവാദികളെ വകഞ്ഞ് മാറ്റി
കൊണ്ടോടിയടുക്കുന്ന ഒരു പറ്റം മനുഷ്യർ തൻചുറ്റും!
പാവപ്പെട്ടവനെന്ന ബോധ്യത്താൽ അന്നമില്ലായ്മയിൽ ചീറിയടുക്കുന്ന
ലോകത്തിലെ അവസാന നന്മയാം മധുനാമത്തെ തിന്മാന്തരങ്ങൾ വീറോടെ കൊന്നെടുത്തു.
വിഭജനസ്വർഗ്ഗത്തിൽ നന്മ ലാവണ്യമേകുന്ന അവസാനയിതളായ്
ആ നന്മവസന്തം മാറിയടുത്തു.
അവസാന്തനിമിഷത്തിൽ ഇങ്ങനെയുമൊരു അരക്തമനുഷ്യ സൃഷ്ടികളെന്തിനെന്ന്
സൃഷ്ടാവിന് പോലും തോന്നിയതിനാലാവാം
പ്രളയമാരകരോഗങ്ങളാൽ ഇനിയെന്തെന്ന് ചൊല്ലി ചോരയോലിപ്പിക്കുമീ ലോകത്ത്
നെട്ടോട്ടമോടുന്ന തിന്മാന്തരങ്ങളിന്ന് മരണത്തിനുടമയാവുന്നത്.
ഒരു പക്ഷേ, മരണമടയുന്നയാ
ഓരോ സൃഷ്ടിയിലും അന്നമില്ലായ്മയിൽ നെട്ടോട്ടമോടുന്ന
നന്മരാഗത്തിൽ കലർന്ന മധുവിന്റെ മിഴിനീരിനാൽ ജ്വലിക്കുന്ന തേങ്ങലിന്റെ താളമുണ്ടായിരിക്കാം !!!