ശിവൻ തലപ്പുലത്ത്
കാക്ക പരാതി പറഞ്ഞില്ല
ഉച്ചിഷ്ടങ്ങൾ ഇഷ്ട്ടഭോ ജ്യമാക്കിയപ്പോഴും
പരാതി പറഞ്ഞില്ല
ആട്ടിയോടിച്ചവരൊക്കെ
കൈക്കൊട്ടി വിളിച്ചപ്പോഴും
പരിഹസിച്ചില്ല
പരിഭവിച്ചില്ല
കാക്ക കരഞ്ഞാലേ
നേരം വെളുക്കൂവെന്ന്
പാടിപുകഴ്ത്തിയ അമ്മൂമ്മമാർ
ദുശകുമായി ആട്ടിയോടിച്ചപ്പോഴും
നിന്റെ മനസ്സിലെ മാലിന്യങ്ങൾ
കൊത്തി തിന്നുന്ന
തിരക്കിലായിരുന്നു
കാക്ക ഒരിക്കലും
പരാതി പറയാറില്ല