എല്ലാമാണത്

എല്ലാമാണത്

ശിവൻ തലപ്പുലത്ത്‌

ചില വാക്കുകൾ
തുലാവർഷത്തിൽ
തലത്തല്ലി കരഞ്ഞുകൊണ്ട്
കണ്ണീർപൂക്കളൊഴുക്കുന്ന മഴ പോലെ

ചില നോട്ടങ്ങൾ
ഹൃദയ ഭിത്തി തുറന്നു
പുറത്തേക്കൊഴുകാൻ
തിടുക്കം കാട്ടുന്ന
ചുടു നിണ പുഴ പോലെയും

ചില നടത്തങ്ങൾ
ഒരടി മുന്നോട്ടു പോകാത്ത
ചടുല വേഗങ്ങളാവും

ചിലപ്പോൾ കാറ്റങ്ങനെയാണ്
എല്ലാവരെയും
വട്ടംകെ ട്ടിപിടിച്ചെങ്ങനെ
ആശ്ലേഷിക്കും

പിന്നെ ഒന്നിനും
കുറവുണ്ടാവില്ല