ഇയാസ് ചൂരൽമല
പെണ്ണെന്നാൽ
രക്തം പൊടിയുന്നവളാണ്
ജന്മം നൽകുന്നവളാണ്
വീടുണർത്തുന്നവളാണ്
ആണെന്നാൽ
വിയർപ്പൊഴുക്കുന്നവനാണ്
താങ്ങി നിർത്തുന്നവനാണ്
ധൈര്യം നൽകുന്നവനാണ്
ഇരുവരും
ചേർന്നു നിൽക്കണം
കൈപിടിച്ചു നടക്കണം
പരസ്പരം കൂട്ടിരിക്കണം
ഇടയിൽ
ദൈവം പകർന്ന
കുറവുകളൊക്കെയും
ഇഴച്ചേർന്നു നികത്തണം
പെണ്ണിൻ ബീജം നുകർന്ന്
ആണിൻ വയർ
വീർക്കാത്ത കാലത്തോളം
പെണ്ണും ആണും
ഒന്നിച്ചിരിക്കേണ്ട വ്യത്യസ്തരാണ്..!