പ്രകൃതി

പ്രകൃതി

ഇയാസ് ചൂരൽമല

പ്രകൃതി പോൽ
തെളിഞ്ഞു കിടക്കുന്നവൾ
നിഗൂഢതകളുള്ളിൽ
ഒളിപ്പിച്ചുവെച്ചവളമ്മ

വസന്തമൊരുക്കി
കാത്തിരിക്കാറുണ്ട്
ഇത്തിരി വൈകിയാലോ
ഉള്ള് വാടി തുടങ്ങും

മണമറിയാൻ തുനിഞ്ഞാൽ
തോറ്റു പോവും
പ്രകൃതിയാണമ്മ
മണക്കുന്നിടത്തെല്ലാം
പുതുമണം പൂക്കും പ്രകൃതി