ഭിക്ഷ

ഭിക്ഷ

ജിതിൻ ജോസഫ്

ചിലപ്പോഴൊക്കെ ആ വൃക്ഷം
തളിർത്തു, പൂവിട്ടു, കായ്ച്ചു.
ശിശിരത്തെ വരവേറ്റ്
ഇലകൾ കൊഴിച്ചുനിന്നു.
പക്ഷേ, ആ മരച്ചുവട്ടിൽ ഭിക്ഷയാചിച്ചിരുന്ന ഭിക്ഷുക്കൻ
ഋതുമാറ്റങ്ങൾ പലതും
അറിഞ്ഞിരുന്നില്ലങ്കിലും
പലരുടെയും കാൽപെരുമാറ്റങ്ങൾ മാത്രം അറിഞ്ഞിരുന്നു…
അതിലൊന്ന് നിന്റെ തായിരുന്നോ..?
അതിലൊന്ന് എന്റെ തായിരുന്നോ..?