രമ്യ മഠത്തിൽത്തൊടി
കാട്ടുമുല്ലപ്പൂക്കൾ ചൂടി,
കൊലുസ്സിട്ടു കാന്തനെ
കാക്കുന്നു ചെമ്പരത്തി.
കാരമുൾകോലിനാൽ
പപ്പടംകാച്ചുന്നു കാലത്ത്
തന്നെയീ കാട്ടുതെച്ചി.
ഓട്ടത്തിലാണല്ലോ?
പാട്ടുപാടി ! വെള്ളരി
വള്ളികൾ, പൂവുതേടി.
കുട്ടയിൽ തേനുമായ്
വന്നിറങ്ങി കൊട്ടും
വിളിയുമായ് തേനീച്ചകൾ.
പായസംവയ്ക്കും
തിരക്കിലാണ്, പിച്ചിയും മുല്ലയുംചെമ്പകവും.
തോട്ടിലിറങ്ങുന്നു
തുള്ളികളിക്കുന്നു
കൈതപ്പൂവല്ലേ?കാമുകനും!
ചുണ്ടുവിറച്ചുവോ?
ചുംബനം കിട്ടിയോ?കത്തല്ലേ
കൈയ്യിൽചെമ്പകമേ ?
മറുനാട്ടിൽനിന്നല്ലോ
മക്കളെത്തി! മതിമറന്നല്ലോ? പൊന്നശോകം.
വാഴയിലവെട്ടുന്നു.
വേലകൾ തീർക്കുന്നു.
വേഗത്തിലണ്ണാൻ കൂട്ടങ്ങളും.
പൂത്താം കീരികൾ
പതിവുപോലെ പരിഭവ
ക്കൂട്ടംപറത്തി വിട്ടു.
കുട്ടനുറുമ്പും കൂട്ടുകാരും
നിരയായ് നേരത്തെ
തന്നെയെത്തി.
നാട്ടിലെഓണമെൻ
മനസ്സുനിറച്ചൂ ,തൊടി
യിലെഓണമെൻഹൃത്തടവും!