പുഞ്ചിരി

പുഞ്ചിരി

ഇയാസ് ചൂരൽമല

ഒറ്റപ്പെട്ട് ഇരുട്ടിലായി
മൗനം കൂട്ടുപിടിച്ച
ജീവിതങ്ങൾക്ക് മുന്നിൽ
പുതു ജീവനാണ് പുഞ്ചിരി

നിൻ മുന്നിൽ
പല്ലിളിച്ചു കാണിച്ചു
പുകമറ പണിയിച്ച
പരിഹാസ്യർക്ക് മുന്നിൽ
പ്രതികാരമാണു പുഞ്ചിരി

രൗദ്രം നിഴലിക്കും
സ്നേഹം പൂത്തുനിൽക്കും
മുഖങ്ങൾക്ക് മുന്നിൽ
മധുരമാവണം പുഞ്ചിരി