നീ കൂടെയുണ്ടെങ്കിൽ

നീ കൂടെയുണ്ടെങ്കിൽ

രമ്യ മഠത്തിൽത്തൊടി

നനയുവാൻ നീയെന്റെ കൂടെയുണ്ടെങ്കിലീ
മഴയിൽ ഞാനെന്നും നൃത്തമാടും.

ഉഷ്ണതാപത്താൽ ഉരുകുന്ന ദേഹത്തിൽ പ്രണയാഗ്നിയാളുന്നു നിൻ ദൃഷ്ടിയാൽ .

കുളിർമഞ്ഞു പെയ്യുന്ന പുലരിക്ക് വാത്സല്യചുംബന മാധുര്യം നീ പുണർന്നാൽ .

മുൾപ്പാത, കൂർപ്പിച്ച ദംഷ്ട്രമാം കല്ലില്ലോ തട്ടാതെ വീഴാതെ എന്നെ നീ നടത്തി .

നീറുന്ന നോവിന്റെ കണ്ണീർകുടങ്ങളെ ആഹുതി ചെയ്തു നീ മാറ്റിവെച്ചു.

നീയിത്ര ലളിതമായ് മാറ്റുവന്തെങ്ങിനെ
കാഠിന്യമേറിയെൻ
ജീവിതത്തെ?.

പാതിയിൽ തീർന്നൊരു പ്രാണന്റെ പീയുഷ ആത്മതത്വം ചൊല്ലി വീണ്ടെടുക്കാൻ!