അരുതേ

അരുതേ

വി ഹശ്ഹാശ് കണ്ണൂർ സിറ്റി

കരുവാളിച്ച്
മലർന്ന് കിടക്കും
അധരങ്ങൾ
വക്കു പൊട്ടിയ
വരണ്ട അടുപ്പിൻ
കല്ലുകളാണ്

അതിലെ
പുകക്കറകൾ
ഉറ്റവരുടെ
നഷ്ടപ്പെട്ട
കിനാക്കളുടെ
കണ്ണീർ
ഭൂപടങ്ങളാണ്

വീർത്തുരുണ്ട്
കനം വെച്ച
വയറുകൾ
ഉപയോഗ ശൂന്യമായ
പൊട്ടകിണറുകളാണ്

ഇടിവേട്ടേറ്റ്
മുറിഞ്ഞ കരളുകൾ
ഉറ്റവരുടെ മയിൽപീൽ
കനവുകളാണ്