നിറം

നിറം

മുകിൽ

നഷ്ടപ്പെടാൻ ഒന്നുമില്ലെന്നാരോ മൊഴിഞ്ഞാലും
കാണുന്നതും കേൾക്കുന്നതും
നഷ്ടക്കഥകൾ മാത്രം
നിരമേറിയ കഥകൾ മെനഞ്ഞ ബാല്യമാണെന്റെ ആദ്യ നഷ്ടം
നീറുന്ന നഷ്ടമായി മാറുന്നു ഇന്നത്
തിരികെ വരില്ലെന്ന്
ഓർക്കുന്ന നിമിഷം
നിലക്കാത്ത ലാഭമെന്നൊന്നില്ല പറയുവാൻ
നഷ്ടമായി മാറിയ കൗമാരമല്ലാതെ
യവ്വനമോ തീർക്കണം എഴുതിയും
കനവിലായി കണ്ടൊരാ നാൾ അണഞ്ഞീടണം
ജീവിതം നഷ്ടമല്ലെന്നെഴുതും വരെ