ആഴിയോടൊപ്പം

ആഴിയോടൊപ്പം

ഷജില എം എം

സുഹൃത്തിനെപ്പോലെയാണ്
അന്ധകാരത്തിൻ ആഴങ്ങളിലേക്
മയങ്ങി വീഴുമ്പോഴേക്കും
ഒരു ജല സ്പർശമായി അരികിലെത്തി
വിളിച്ചുണർത്തുന്നു
പിരിയണമെന്നാഷിക്കുമ്പോഴെല്ലാം
കൂടുതൽ ശക്തിയോടെ വലിച്ചു പിടിക്കും
ഏകാന്തതയിൽ ചിലപ്പോഴൊക്കെ
തനിക്കുള്ളതും തന്നിലുള്ളതും
പകർന്നു നൽകുന്നു
ശാന്തമായ് കിടന്നുറങ്ങുമ്പോൾ
മുന്നറിയിപ്പൊന്നുമില്ലാതെ
കൊടുങ്കറ്റായി വീശുന്നു
പ്രതീക്ഷയുടെ ഒരു നാമ്പു പോലും ഇല്ലാതെ
പരന്നു കിടക്കുന്നു അറ്റമില്ലാതെ
അമ്മയും ഭാര്യയും കാമുകിയുമായും
അവസാനം എന്നെപ്പോലെയായും
കടലിനെ എൻ ഹൃത്തകം ഓർത്തിടുന്നു