ഒറ്റയും പക്ഷിയും

ഒറ്റയും പക്ഷിയും

അനീഷ് ഹാറൂൺ റഷീദ്

വിരഹത്തിന്റെ
നിശബ്ദതയിൽ
ഒരൊറ്റയുടെ
വിലാപങ്ങൾ
ഇരുട്ടിന്റെ
മുഖംമൂടിയണിഞ്ഞിരിക്കുന്നു

ഒരു പക്ഷിയുടെ
ഏങ്ങലുകൾ
ഞാൻ മാത്രം
കേൾക്കുന്നു..