ഇരുമുഖം

ഇരുമുഖം

സവിത ദാസ്

ഒരു നാണയത്തിൻ
ഇരുവശമീ നന്മതിന്മകൾ
തിരിച്ചറിഞ്ഞീടെണം
പിരിച്ചെടുത്തീടുവാൻ
ഒഴിച്ചു കളയണം
തിന്മകളൊക്കെയും
എങ്കിൽ പറിച്ചെടുത്തീടാം
ഫലമതു രുചിച്ചിടാം
വിധിച്ചീടുവതരുത്
നല്ലത്, കെട്ടതെന്നാദ്യം
പഠിച്ചീടുക സ്വയം
കേട്ടു ചെല്ലേണ്ട ഒന്നും
പഴഞ്ചൊല്ലല്ലിതൊന്നും
വായ്മൊഴിയേറ്റങ്ങു മൊഴിയുവാൻ
നല്ലവന് ഒക്കെയും നല്ലതായേ വരൂ
കെട്ടവന് ഒക്കെയും കെട്ടുമണത്തിടും