നേർത്ത തിരകൾ

നേർത്ത തിരകൾ

ബിന്ദു പ്രതാപ്

ഓർമ്മിപ്പിക്കുവാനോടി
വരുന്ന അനേകം തിരമാല ചിത്രങ്ങളിലേക്ക്
നിന്നെയെനിക്ക്
കുടഞ്ഞിടാനാവില്ല

സ്വപ്നം പറഞ്ഞു തീരാത്തമിഴികളാൽ
നേർത്ത തിരകളിൽ
നീ അകന്നു പോയെന്നാലും

എനിക്കറിയാം
ഒരു പുഞ്ചിരി കാത്തുവെച്ച്
ദൂരെയേതോ തീരത്ത്
നീയെന്നെ കാത്തിരിക്കുകയാവാം

തഴുകിതലോടി
പിൻ വാങ്ങുന്ന ഈ
നേർത്ത തിരകളിലൂടെ
നിന്നിലേക്കുള്ള ദൂരം
ഞാനെപ്പഴേ
തൊട്ടറിഞ്ഞിരുന്നു…