കുമപു

കുമപു

രഞ്ജിത്ത് ഓരി

കുമപു
കുന്ന് മല പുഴ
ചില വാക്കുകളും
നേരുകളും
പകുതിയാകുമ്പോൾ
എന്തൊരു
വൃത്തികേടാണ്..

കുന്ന് തുരക്കുന്നിടത്ത്
മല മുറിക്കുന്നിടത്ത്
പുഴ നികത്തുന്നിടത്ത്
പെറ്റമ്മയെന്ന നേര് തുരക്കുന്ന പോൽ
പൊക്കിൾക്കൊടി മുറിക്കുന്ന പോൽ
ചങ്കിലെ ചോര നികത്തുന്ന പോൽ

കുമപു എന്ന്
കേൾക്കുമ്പോഴുള്ള വൃത്തികേട്
നീ കാരണം കുമപു ആയിത്തീർന്ന
ഈ പ്രകൃതി കാണുമ്പോഴും
നിനക്ക് തോന്നണം