കൊച്ചുമോൻ

കൊച്ചുമോൻ

നിയാസ് വൈക്കം

അവനെ –
ച്ചേർത്തുറങ്ങുന്ന
ചില ഉച്ചയുറക്കങ്ങളുണ്ട്..

ഒരിക്കലും
വലുതാവരുതേയെന്ന്
വെറുതെ നെടുവീർപ്പിടുന്ന
ഇടനെഞ്ചിൻ താരാട്ടുകൾ..

ഇതുപോലെ
എത്ര രാവുകളാ –
ണിവന്റെയച്ഛനു –
മീനെഞ്ചിൻ ചൂടുപറ്റിക്കിടന്നത്…

അവനും
എന്റെ ഗതിവരല്ലേ…