അജിത്രി
എന്റെ കുട്ടികളുടെ
കണ്ണിൽനിന്ന്
ഒറ്റതുള്ളി
വീണുടയും
പിന്നെ
തോർന്നടയും
ഭർത്താവ്
ഇത്തിരി കാലം
വിണ്ടുപൊട്ടും.
ജനം ചിരിക്കും.
ശവമടക്കം കഴിഞ്ഞോടും
ബന്ധുക്കൾ
ചിതയിൽത്തേച്ച
പച്ച ചാണകവും
ഉണക്കവറളിയും
ഒട്ടിയൊട്ടി
പശുക്കൾ
ഗോമാതാവായ്
ശോഭിച്ച കാല
കഥകൾ പങ്കുവെയ്ക്കും’
കവനോദ്യാനങ്ങൾക്കു
പുറകിൽ
സന്ധ്യ.
എന്റെ ഇൻബോക്സിൽ വന്ന്കത്തു
നൽകിയ
എല്ലാ ലോലന്മാർക്കും
നൻട്രി
വണക്കം.
തന്നത്
കൊടുത്തത്
വായിച്ചത്
ഒന്നും
ആരുമായും
പങ്കുവെച്ചിട്ടില്ല.
എനിക്കിങ്ങ്
യൗവ്വനം
തന്നെങ്കിൽ
ഉടയോ നേ ”
എന്ന് പ്രാർത്ഥിച്ചിട്ടില്ല.
എന്ന്
മരണപ്പെട്ടുപ്പോയ
എല്ലാവരെയും പോലെ
ഞാനുംപറയും
പടർന്നുപന്തലിച്ച
മുരിങ്ങ മരം
സർവ്വ സുഗന്ധി
പതിനെട്ടാം പട്ട
ഭൂമിക്കുമുകളിൽ ഒരു
കവിത കുട പിടിച്ച്
നിൽക്കും പോലെ
എന്റെ മൂവാണ്ടൻ .
അവനെ തന്നെ
വെട്ടിയെന്നോട്
ചേർക്കണേ..
വെളുത്ത പൂച്ചപോൽ
ഞാൻ മരിച്ചിരിക്കുന്നു.
എലിയ്ക്ക്
വേദനിക്കുന്നു.
കിളി
പൂക്കൾ
വെളുത്ത
മുണ്ടുടുത്ത്
വിതുമ്പുന്നു
വീട്
ഇരുട്ടിന്റെ വക്കിലാവുന്നു
എനിക്കു
വേദനിക്കുന്നു,
എന്റെയുറക്കം
ഉണരാൻ വയ്യ..
ചിതയിലെ ചൂട്
സഹിക്കാൻ വയ്യ…