ബിന്ദു പ്രതാപ്
ഇരുളിന്റെ മഹാ ഗഗനത്തിൽ
നക്ഷത്രക്കണ്ണുകൾക്ക് നീലവെളിച്ചം
വീണുടഞ്ഞ ജന്മസാഫല്യങ്ങൾ
തിളങ്ങിയ രാവിന്റെ വിസ്മയ ചിത്രം
കനവു നെയ്തും കണ്ണീർ പെയ്തും
ജീവൻ തുടിക്കുന്ന മായിക പ്പൊരുളുകൾ
ഏറ്റു വാങ്ങിയ പുണ്യം നിറം തീർത്ത
ജന്മങ്ങളിലെ വാസന്ത മലരുകൾ
നിലാവെളിച്ചമിറങ്ങാത്ത തമോഗർത്തളിലെവിടെയോ
ഉൾതുടിപ്പാർന്ന പ്രതീക്ഷകളുടെ
പുതു നാമ്പുകൾ
ഇനിയുമൊരു പിറവിയ്ക്കായി വെളിച്ച മുതിർത്ത്
മായക്കാഴ്ചകൾ ഉള്ളിലൊളിപ്പിച്ച്
ജീവന്റെ അപാരതകൾ
ഇരുൾ കാഴ്ച്ചകളിലൊക്കെയും
നിത്യവിസ്മയം തീർത്ത്
സപ്ത പ്രകാശത്തിൻ ആത്മകണികകൾ
പിറവിയിലേക്ക് മിഴികളൂന്നി
കാലത്തിൻ കാല്പനികത
കളം വരച്ചനിശാഗഗനം