പരിണയം

പരിണയം

മായ ബാലകൃഷ്ണൻ

വസന്തം വസന്തം വരികയായ് പുതിയൊരു
പുലരിതൻ മംഗളശ്രുതിഗാനം മുഴങ്ങുകയായ്
ഉണരുകയാണെങ്ങും വനകന്യകമാരേ
ഉണർന്നുപാടുകയീ പൂങ്കാവനിയിൽ
കൃഷ്ണാഷ്ടമിയും കഴിഞ്ഞു ,
പാർവണേന്ദുമുഖിയും തെളിഞ്ഞു
പുത്തൻ തുടുതുടുപ്പുമായ് യാഗാശ്വമേറി
പുലരിതൻ പരിണയം കുറിക്കുവാൻ
വന്നണയുകയാണു ചെംകതിരുകൾ
ആലിലപോൽ ഹൃദയത്തുടിപ്പുമായ്
പുഷ്പിതയായ് വനമുല്ലകൾ വല്ലരികൾ
കാട്ടുതേൻമൊഴി പൈങ്കിളിപ്പെണ്ണുങ്ങൾ
കിലുകിലം കാട്ടുചെമ്പകം കാട്ടരുവികൾ
കുലംകുത്തിയൊഴുകുന്നിതാ മൊഴിയുന്നിതാ
വസന്തം ! വസന്തം വരികയായ് പുതിയൊരു
പുലരിതൻ മംഗളശ്രുതിഗാനം മുഴങ്ങുകയായ് !