ഭാര്യ

ഭാര്യ

കണിയാപുരം നാസറുദ്ദീൻ

പൂമുഖ വാതിൽക്കൽ
നിൽക്കുവാൻ അവളില്ല
പൂൻതിൻകളാകുവാൻ
നേരമില്ല
കാര്യത്തിൽ മന്ത്രി യായിടാനാവില്ല
ശാഠ്യം നടത്തുവാൻ
തീരെയില്ല
കണ്ടവരോടൊക്കെ
ശണ്ഠ കൂടാനവളില്ല
ഭർത്താവിനെത്തേടി
കാത്തിരിപ്പില്ല
അയൽക്കൂട്ടത്തിൽപ്പോയി
നുണപറയില്ല
വീട് ഭരിക്കുവാൻ
മക്കളെ വിരട്ടുവാൻ
ഒട്ടും
നേരമില്ല
ശാന്ത യവൾ
നിശ്ശബ്ദ
നിസ്സഹായയവൾ
ഒച്ചയും ബഹളവും തീരെയില്ല
നിദ്രവന്നവളിൽ പുണരുന്ന നേരത്ത്
എന്തൊരു ശാന്ത
എന്തൊരു പാവം
എങ്ങുംനിശബ്ദത
പാവം
അവൾ മാതൃകാ ഭാര്യ
പുലരി വരോളം
ഉണരുവോളം