കളി: കാകളി

കളി: കാകളി

അജിത്രി

ഗർഭിണി ധരിച്ചിരുന്ന വെള്ള സാരിയിൽ ചുവന്ന തുള്ളികൾ നൃത്തം വെച്ചിരുന്നു. അവളെ ഡോക്ടർ വിശദമായി പരിശോധിച്ചു.. അവളുടെ ബലൂൺ വയറിൽ നീല ഞരമ്പുകളുടെ ധാരസമൃദ്ധമായിരുന്നു. ചതവുതട്ടിയ ഭാഗം കരിനീല കളറായി കിടന്നു.

“വീഴ്ച കാരണം ഇന്നുതന്നെ പ്രസവിക്കാനുള്ള സാധ്യതയുണ്ട്.

അതു കേട്ടയുടനെ വേദന വയറ്റിലല്ല. പുറത്താണ്. ശരീരം രണ്ടായി പൊളിയുന്ന വേദന. എന്ന് രോഗിണി വിലപിച്ചു.

ഡോക്ടർകൈയ്യുറ മാറ്റി കൈകൾ കഴുകി. രോഗിണിയെ സ്ടെക്ച്ചറിൽ കിടത്തി പ്രസവമുറിയിലേക്ക് നീക്കി.

പരിചരിക്കാൻ നിന്ന വൃദ്ധയോട് ‘ കുട്ടിക്ക് തകരാറൊന്നും ഇല്ലെന്ന് പല ‘ തവണ പറയേണ്ടതായും വന്നു.

പേടിക്കാനൊന്നുമില്ല, തീർച്ചയല്ലേ.?
ഏയ് ഒട്ടും ഭയക്കാ.ന്നില്ല.

പുതുതായി വന്ന നഴ്സ് ദയാവായ്പില്ലാതെ അവളെ കുത്തുകയും ഡോക്ടറെ ഒന്നു നോക്കുകയും ചെയ്തു.

അവളെ ഭർത്താവ് തള്ളിയിട്ടതാണ്.
അതും പറഞ്ഞ് ആ വൃദ്ധ ഫ്ലാസ്കുമെടുത്ത് പടിയിറങ്ങിപ്പോയി.

അര മണിക്കുറിനകം ഒരു യുവാവിനെ കൂട്ടി അവരെത്തി. സ്നേഹിക്കുന്നവരുടെ നാട്യത്തിലല്ല: സ്നേഹിച്ചിരുന്നവരുടെ നാട്യത്തിൽ അന്യോന്യം നോക്കാൻ താല്പര്യമില്ലാത്ത അവർ അതിനു തുനിയാതെ ആ മൗനത്തെ ഗ്ലൂക്കോസ് തുള്ളി പോലെ ഉറ്റു വീഴ്ത്തി കൊണ്ടിരുന്നു. ഒരു’ ഗർഭത്തിലെന്നോണം അവർ വിചാരങ്ങളെ ഒളിപ്പിക്കുകയായിരുന്നു.

അയാൾ അവിടെ നിന്നും തിടുക്കെപ്പെട്ട് ഇറങ്ങി പോയതിൻ പിറകെ അവൾക്ക് പ്രസവവേദനയനുഭപ്പെട്ടു.

നീണ്ട പരിശ്രമത്തിനൊടുവിൽ ആ മാംസപിണ്ഡത്തെ ഡോക്ടർ പുറത്തെടുത്തു.

കുട്ടി മരിച്ചു;” ആ വിവരം വൃദ്ധ ആരോടോ വിളിച്ചറിയിച്ചു.

വേനൽക്കാറ്റുകൾ വീശിയലഞ്ഞു കൊണ്ടിരുന്ന സന്ധ്യയിൽ പരാക്രമത്തോടെ കണിക്കൊന്നയിലെ മഞ്ഞ പൂക്കൾ ആരോ തല്ലി കൊഴിക്കുന്ന കാഴ്ചയക്കപ്പുറം അവളുടെ കുട്ടി മരിച്ചു. ആശുപത്രി വളപ്പിലെ ദു:ഖത്തിന്റെ വിളർപ്പു ബാധിച്ച പാ ഴി ലകൾ ഒന്നൊന്നായി കൊഴിഞ്ഞു വീണ് കാറ്റിൽ പറന്നു. അറ്റന്റർ മാർ ഉന്തി വിടുന്ന ചക്ര കസേരകളിൽ അവയുടെ ഉരസൽ ശബ്ദത്തിൽ വരെ വിഷാദം വിതുമ്പി നിന്നു.

പിറ്റേന്ന് ഉച്ചയോടെ ക്രൂരത തുടിക്കുന്ന പുരികക്കൊടികളോടെ അയാൾ കേറി വന്നു.

നീ പാപിയാണ് ശവമേ!വിറളി പിടിച്ച വേട്ടക്കാരന്റെ കണ്ണുകളോടെ അയാൾ ഒച്ചവെച്ച് കൊണ്ടിരുന്നു.
”എത്രയും പെട്ടെന്ന് ഡിസ്ചാർജ് ചെയ്യണമെന്ന അഭ്യർത്ഥനയോടെ അയാൾ നേഴ്സിനെ സമീപിക്കുകയും അവരോട് തട്ടി കയറുകയും ചെയ്തു.

പകുതി മരിച്ച ശരീരം പോലെ അവളും അതു തന്നെ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.

സൂചിയില കാടുകൾക്കപ്പുറത്ത് മലകളുടെ ശിഖരങ്ങളിൽ കാട്ടുതീ എരിഞ്ഞു നീറി.. അവിടേക്ക് തീയണക്കാൻ പോകുന്ന ‘ ഫയർ വണ്ടി കളുടെ ശബ്ദം മാത്രമായി അവിടം മുഴുവൻ.

അയാൾ അവിടെയുള്ള വസ്തു വകകൾ തല്ലിതകർക്കും മുൻപ് ബിൽ തയ്യാറാക്കാനും വിടുതൽ ചെയ്യാനും അവൾ വീണ്ടും ആവശ്യപ്പെട്ടു.

എല്ലാറ്റിന്റേയും ഒരവസാനിപ്പിക്കൽ അവിടെ അരങ്ങേറി.. :അവൾ ബസിനുള്ള കൂലി അയാളോട് യാചിച്ചു കൊണ്ടിരുന്നു.

അയാളും വൃദ്ധയും ആദ്യം സ്ഥലം വിട്ടു .. ‘ അയാൾ കൊടുത്ത നോട്ടും പിടിച്ച് അവൾ ഏറെ നേരം ഇരുട്ടിലേക്ക് നോക്കിയിരുന്നു – ;അകം പൊള്ളയായ വൈക്കോൽ തുറു പോലെ കൂരിരുട്ടിന്റെ ഒരു പൊന്തം മാത്രം.

വിളർത്ത മുഖം മാത്രം വെളിപ്പെടുത്തി കൊണ്ട് ഒരു ചുവന്ന കമ്പിളി, യുടെ താഴെ അവൾ.

ഡോക്ടർ തൊട്ടടുത്തുള്ള ”:കസേരയിൽ ഇരുന്നു. ഒരപരാധ ബോധം അവരെ അലട്ടുന്നതായി തോന്നി.

എവിടെ നിന്നോ രണ്ട് പോലീസ് കാരികൾ വന്നു ചേർന്നു. എത്രപ്പെട്ടെന്നാണ് അവരെല്ലാം ചേർന്ന് അവളെ വണ്ടിയിൽക യറ്റിയത്. അ
നേകം തുന്നിക്കൂട്ടുകൾ ഉള്ള അവളുടെ ദേഹം ഒരു ചീഞ്ഞ മണവും പേറി ജീപ്പിനുള്ളിലിരുന്നു.
ശൂന്യമായ മുഖത്തോടെ ഡോക്ടർ അവർ ചോദ്യച്ചവയ്ക്കു മാത്രം മറുപടി പറഞ്ഞു. പോലീസ് കാര ൻ നീലച്ചട്ടയുള്ള ചെറിയ നോട്ടുബുക്കെടുത്ത് മടിയിൽ വെച്ച് ശ്രദ്ധയോടെ അതിലെന്തോ എഴുതുവാനൊരുങ്ങുകയാണ്. അതിനിടയിലും അയാൾ അവളുടെ പൾസ് നോക്കാൻ ശ്രദ്ധിച്ചു.
ലാഘവം നിറഞ്ഞ ഒരു ചെറു കാറ്റിനൊപ്പം രാഘവ ഭക്തിഗാനം കൂടി ആരുടെയോ ഫോണിൽ നിന്നെത്തി. സീതയുടെ വിലാപവർണന തുടങ്ങിയപ്പോൾ ഡ്രൈവർ വണ്ടി മുന്നോട്ടെടുത്തു. കഴുത്തിൽ സ്റ്റെതസ്കോപ്പ് വളച്ചിട്ട് ശിവശങ്കര രൂപത്തിൽ ഡോക്ടർ അവളുടെ നേരെ കൈ വീശി.