മഴത്തുള്ളി

മഴത്തുള്ളി

ഉദയൻ എസ്

ആകാശത്ത് നിന്ന് പിറന്ന് വീണ ഞാൻ പർവ്വതമുകളിൽ

പിച്ചവച്ച്തുടങ്ങിയ ശൈശവം…

പിന്നീട് ബാലൃത്തിന്റെ കുസൃതിച്ചന്തം അരുവിയായ് വഴുതിയിറങ്ങിയത്

കുതിച്ച്പായുന്ന യൗവ്വനത്തിന്റെ പുഴയഴകിലേക്ക്…

പക്വതയുടെ ശാലീനഭാവം ഒഴുക്കിലൂടെ അണിഞ്ഞ്തന്ന കായലുകളും തടാകങ്ങളും

എൻ ജീവിതയാത്രയുടെ ഏറ്റവും ഫലവത്തായ വേഷപകർച്ച…

ആകാര വലിപ്പത്തിന്റെ അനന്ത രൂപമായ സമുദ്രമായ്

ചാരുകസേരയിലെന്ന പോലെ ചാഞ്ചാടി വാർദ്ധകൃം…

ലോകത്തിന്റെ നെറുകിൽ തൊടുമ്പോൾ വലിപ്പത്തിന്റെ നേർവിപരീതരൂപം,

വിശാലതയുടെ കിരീടമണിയുമ്പോൾ ഭൂലോകത്തിന്റെ ഏറ്റവും താഴെതട്ടിൽ..

പ്രകൃതിയുടെ പൊരുളഴിയാത്ത ഈ കടങ്കഥയോർത്തിരിക്കുമ്പോൾ

അകലെ നിന്ന് വന്ന ഒരു സൂരൃകിരണത്തിന്റെ ചുംബനം

ഏന്റെ ജീവിതയാത്രയുടെ തിരശ്ശീലയിട്ടു….