ശുദ്ധി

ശുദ്ധി

രാജൻ സി എച്ച്

പുഴയിൽ കുളിക്കുന്നു.
കടവിൽ സൂര്യസ്നാനം.
ഉച്‌ഛ്വസിപ്പത് സ്തോത്രം.

ഒറ്റമുണ്ടുടുക്കുന്നു.
ഒറ്റയ്‌ക്കെ നടക്കുന്നു.
കൂറ്റനെന്നുണ്ടെയൂറ്റം.

പൂക്കളെ തലോടുന്നു
പൂത്തുമ്പിയാകാനാർദ്രം.
പൂത്തതില്ലൊട്ടും,മൗനം.

കണ്ടെന്നാൽ വഴിമാറും
കാണാത്തൊരാൾക്കൂട്ടത്തിൽ
കാണുമൊരാളെ മാത്രം.

ഉച്ചിഷ്ടമെന്നേ വഴി-
എച്ചിലിൽ കാൽതെന്നുന്നു.
ഉച്ചത്തിൽ കുരയ്ക്കുന്ന
പട്ടികൾ പിൻഗാമികൾ.