ഡോ. ദിവ്യ എന്‍
കണ്ണീര് മഴയുടെ
വെളുത്ത വരികളിലോളിച്ച
ചിരി വെയിലിന്റെ താളത്തില്‍
മൗനം തിളങ്ങുമ്പോള്‍
ഉള്ളില്‍ തുടി കൊട്ടി നിന്ന
തളര്‍ന്ന രാത്രിയില്‍
നിരാശയുടെ വേദന കലര്‍ന്നു.
ആരുടെയോ കൊഴുത്ത ചിരി
കൊല്ലാന്‍ ശ്രമിച്ച, നന്മയുടെ
വെള്ളിക്കിലുക്കം കേട്ട്
മറ്റാരോ സ്നേഹാഴം തിരയുമ്പോള്‍
വിധാതാവിന്റെ നിഘണ്ടുവിലെ ശരിതെറ്റുകള്‍
ജീവിതവൈരുദ്ധ്യങ്ങള്‍ അക്കമിട്ടു നിരത്തി.