മരവും കിളിയും

മരവും കിളിയും

ഹിത

ചുഴികളും
മലരികളുമില്ലാതെ
തുള്ളിതുളുമ്പുന്ന
നീർകണങ്ങളും
മദിച്ചുതുള്ളുന്ന
ചെറുമീനുകളും
വേറിട്ട് നേർത്ത
ഉടലുമായി പുഴ…..

പുഴക്കരയിൽ
പടർന്നുനിന്ന
വൻ തരു,ചുവടറ്റ്
നിപതിച്ചപ്പോൾ
കൂടടർന്നുപോയ
ചെറു കിളി
ഉടഞ്ഞ ജീവനും
നോക്കി കേണു….