പാരസ്പര്യം

പാരസ്പര്യം

ശ്രീകുമാര്‍ ചേര്‍ത്തല

നീയാം താരകക്കതിരിറ്റു വീണൊരിരിരുളാര്‍ന്ന നിശീഥം ഞാന്‍ …
നീയാം നീരദ ശകലങ്ങള്‍ പടര്‍ന്നൊഴുകിയ നീല നീരാള വിഹായസ്സിന്നു ഞാന്‍ ….
നീയാം തെന്നല്‍ തുളിച്ചു, മദിച്ചു ചിതറിയ മൂടല്‍മഞ്ഞല തന്‍ പേലവ താരുടല്‍ ഞാന്‍ …
നീയാം ശലഭമതു മധു നുകര്‍ന്നുലഞ്ഞ സുരഭില സൂനത്തിന്‍ തരള ദലങ്ങള്‍ ഞാന്‍ …
നീയെന്നലങ്കാരമോ, വെറും വൈരൂപ്യമോ,ഉണ്മയോ ,ജീവനോ,ബ്രഹദ് ബ്രഹ്മമോ?
എന്‍ ജന്മം നീ മഹോന്നതമാക്കുന്നുവോ ?
എന്നെ നീ സമ്പൂര്‍ണ്ണധന്യയാക്കുന്നുവോ ?