പ്രേം കൃഷ്ണൻ
ഇല വീണ വഴികളിൽ
വിരലൂർന്ന് വീഴവേ
ഗഗനം നിലാമൊഴി
തനുവിൽ പടരവേ
നിഴൽ പോലെയൊരു പൂവ്
വീണ്ടും വിടരുന്നു.
ആരാലുമെത്തിപ്പെടാത്ത
തുരുത്ത് പോൽ
ആലിംഗനം
വെറും സ്പർശം മറക്കവേ
ചുറ്റും ചൂഴ്ന്ന് നിൽക്കുന്നു കാറ്റ്.
പകൽ പോകവേ
പക്ഷി പാർക്കാൻ പറക്കവേ
ഇരുൾ വീഴവേ
നിറം തിരി കെടുത്തീടവേ
നിനച്ചിരുന്നില്ലൊന്നും
ഈ വികാരത്തിൻ തിണർപ്പ്.
ആരോ ഒരാൾ
രാത്രി
നിദ്രയ്ക്ക് കൂട്ടി കൊടുത്ത പോൽ
ഏതോ നിഴൽപ്പാവ
ഓർമ്മപ്പുരയ്ക്ക് കാവൽ,
ചുറ്റും പാറിപ്പറക്കുന്നു
കടലാസ്സ് കനലുകൾ ..