സമർപ്പണം

സമർപ്പണം

ഉണ്ണിക്കൃഷ്ണൻ കുണ്ടയത്ത്

എൻറെ കണ്ണുകളിൽ നീ കണ്ടത് ,
(കൗര്യമല്ല……..
(കൗഞ്ചമിഥുനങ്ങളുടെ വ്യഥകളാണ്.
ഞാനേറ്റ അ(സ്തങ്ങളെ നീ കണ്ടില്ല ,
ചിന്തിയ ചോരയും….!!!

നിൻറെ കണ്ണുകളിൻ കാമനകളിലൊന്നും,
എൻറെ ആധികളുടെ (പതിഫലനമില്ല.
ആശ്ളേഷങ്ങളെന്നിലഗ്നി പടർത്തിയില്ല,
എൻറെ ഹൃദയം മുറിവേറ്റ പക്ഷിയുടേത്.

ശരപ്പാടുകളാൽ വികൃതമായ
ഹൃദയത്തിൽ നിന്ന് ,
തേൻതുള്ളികൾ വാർന്നുതുടങ്ങി.
നിൻറെ നിശ്വാസത്തിൻ ഊഷ്മളതയിൽ ,
എനിക്ക് രതിപുഷ്പങ്ങൾ വിടർത്താനായില്ല ,
നിൻറെ കണ്ണേറിൽ മയങ്ങിയില്ല ,
ഞാൻ വിയർപ്പുകളേറ്റില്ല ,
ഉയിർപ്പുകൾക്കുടമയായില്ല.

എൻറെ ഹൃദയവും ചോരയും……
എയ്ത നിഷാദന് അടിയറവു വെയ്ക്കുന്നു.
നീ , എൻറെ കാഴ്ചകളുടെ നിറമൂറ്റിയവൾ ,
എൻറെ കാമനകളുടെ കളമഴിച്ചവൾ.

എൻറെ (പണയിനീ…….
നിനക്ക് ഞാനീ കിളിയൊഴിഞ്ഞ കൂട് –
സമർപ്പിക്കുന്നു , ഒപ്പം
തേൻ വറ്റിയ മനസ്സും