നാഗങ്ങള്‍

നാഗങ്ങള്‍

മാലിനി

ഇഴയുന്നു നാഗങ്ങള്‍
മിഴിനാഗങ്ങള്‍
പഞ്ചമുഖഫണങ്ങള്‍
പിന്നെ ,
വെണ്‍കല്ലു പാകിയൊരു മാളത്തില്‍
നിന്നിഴഞ്ഞെത്തുമൊരു ശോണനാഗവും..
തേടുകയാണൊരൊറ്റ
മാളത്തിലേറുവാനൊന്നായ്മാറുന്നൊരുഗ്ര സര്‍പ്പമായ്..

കൈവഴികളിടവഴികള്‍
ഗിരിദ്വയങ്ങള്‍,കൊടുമുടിത്തുമ്പുകള്‍,ശ്യാമനയനങ്ങള്‍..
അടിവാരത്തിടനാഴികള്‍
ചാഞ്ഞിറങ്ങും മനോജ്ഞതീരങ്ങള്‍,
സമതലങ്ങളുടല്‍ പിരിയുമിരു ശാഖികള്‍,ദശമുഖത്തുമ്പുകള്‍..
മധ്യത്തിലടവിതന്‍
ഹൃത്തിലുരുവാമൊരുറവയതിലുന്മത്തനാകുവാന്‍
ആര്‍ത്തിയാലിഴയുന്നൊരുഗ്ര സര്‍പ്പം..
ആസക്തിനാഗത്തിന്‍ ഖനനദംശനത്താല്‍
നീലിക്കുന്നനവധി പെണ്‍ഭൂമിക..
കന്നിമണ്ണിലിളംമണ്ണിലുമൂഷരഭൂവിലുമേതു
മൃതിയടഞ്ഞമണ്ണിലുമവിരാമമിഴയുന്നു
അന്ധരാമാസക്തി നാഗങ്ങള്‍..