മുഖം

മുഖം

രമ പ്രസന്ന പിഷാരടി

ഉടഞ്ഞ മൺപാത്രം പോലുലയിലുലഞ്ഞൊരു
തരിസ്വർണ്ണത്തിനഗ്നിമുഖം പോൽ; വാക്കാൽ
തട്ടിമുറിഞ്ഞ ഹൃദയത്തിൻ നിണപ്പാടുകൾ
പോലെയൊരു ശോകത്തിൻ നേർത്ത കണങ്ങൾ
മഴയായിയരികിൽ വരാറുണ്ട് കരയാറുണ്ടെങ്കിലും,
മിഴികൾ നനഞ്ഞുപ്പുതരികൾ സമുദ്രത്തിന്നഗാധ-
തലങ്ങളിൽ നിറയാറുണ്ടെങ്കിലും;
മറയ്ക്കാനൊരു മറക്കുടയീമനസ്സിന്റെ
പണിക്കൂടുകൾ പണിഞ്ഞെന്നുമേ തരാറുണ്ട്!
അതിനാലാവും ഹൃദയത്തിന്റെ തേങ്ങൽ ലോക-
മൊളിപ്പാൻ ശ്രമിപ്പതീചിരിയ്ക്കും മുഖത്തിലായ്!