കുഞ്ഞുടുപ്പ്‌

കുഞ്ഞുടുപ്പ്‌

കെ.വി.ആർ ദേവ്

ഓർമ്മയിൽ ഓടിയടുത്ത
കുഞ്ഞുടുപ്പിൽ കയറാൻ
അവസാന ശ്രമം.
ഹൊ! ആഞ്ഞു പിടിച്ചിട്ടും
സംഗതി ഒത്തില്ല.
കൂറമിട്ടായി പരിമളം തൂകിയിട്ടും
അവൾ ഉമ്മവച്ചു .
നാണിച്ച് തലതാഴ്ത്തി;
സിന്ദൂരം തേടിയുള്ള
യാത്രയിൽ അവൾക്ക്
പരിണാമത്തിന്റെ ഗദ്ഗദം.
കുഞ്ഞുടുപ്പിനെ ഓർത്ത്
അന്ത്യമില്ലാത്ത തേങ്ങിക്കരച്ചിൽ.