ആസിം പാരിപ്പള്ളി
ആ ഇടനാഴിൾ
പൂത്തതന്നായിരുന്നു
സ്നേഹത്തിന്റെ
ചൂടേറ്റ മതിലുകൾ
ചുടുചുംബനങ്ങൾ
തഴുകിയ ആൽമരക്കാറ്റ്’
ഓർമ്മൾ
പുതുക്കേണ്ടതില്ല
അവ ഹൃദയം പൊട്ടി
വരാതിരിക്കുന്ന
കാലത്തോളം
മരണമാണ്
പ്രണയത്തിൻ
അന്ത്യമെന്ന്
ചൊന്നവരെവിടെ
ഇപ്പോഴും ള്ളള്
ഇറ്റ് സ്നേഹത്തിനായ്
വാപൊളിക്കുന്നു
മരണമവളെ
നിഷ്ഠൂരം മറവ്
ചെയ്തെങ്കിലും
മനസ്സിലൊരു
മണ്ണറ അവൾക്കായി
തുരക്കാനാകുന്നില്ല,
പ്രണയം
പടർന്ന് വേരിറക്കിയ
ശരീരമാസകലം
അവളുടെ ശ്വാസ-
ത്തിനായ് നെരി-
പിരി കൊള്ളുന്നു
പ്രണയം
സത്യമായിരുന്നു
ഒരു കാറ്റും
ഇത്രമേൽ
വീശിയിട്ടില്ല,
അതിലാടാത്ത
ചില്ലകളുമില്ല
താരകങ്ങൾ –
ക്കിടയിലിരുന്ന്
എന്നെ നീ
കാണുന്നുണ്ടോ
നിന്നെത്തിരയുന്ന
എന്നെ !
ഓർമ്മയുടെ
പുസ്തകത്താളു –
കളടയ്ക്കാനാകുന്നില്ല
നീ നടന്ന വഴികളില-
ലഞ്ഞലഞ്ഞു
ഭ്രാന്തനായി
ഇപ്പോളെനിക്കിത്
മനുഷ്യരില്ലാത്ത
ലേകമാണ്
സ്വപ്നങ്ങളില്ലാ
ഉറക്കമാണ്.