മുഹമ്മദ് തമീം പി
സുന്ദരമാമൊരു ചിത്രശലഭത്തെക്കണ്ട്
കണ്ണ് മഞ്ഞളിച്ചതല്ലെനിക്ക്
എന്നാലുമൊരു കൗതുകം
ആരാണവൾ…..?
അവൾക്കായി മധു നിറഞ്ഞൊരു
പ്രണയ പുഷ്പമായി ഞാൻ ചമഞ്ഞൊരുങ്ങി
ആകാംക്ഷ വിടർന്ന കണ്ണുകളായവൾ
പറന്നടുത്തപ്പോൾ തുളുമ്പി ആനന്ദാശ്രു
എന്തേ സഖീ കാണിക്കുന്നു നീ
മധുനുകരാൻ ഇത്ര മടി?
ആനന്ദത്താലെന്നെ പുൽകിയാലും
ആപാദചൂഢം കോരിത്തരിപ്പിച്ചാലും
അകന്നു പോകുവാനെന്തേ സഖീ
അകത്തൊരു ചെന്നായയുണ്ടെന്ന് നിന-
ച്ചുവോ നീ ? തനി തങ്കം വെളുത്ത
ഉള്ളറ പ്രദർശിപ്പിക്കട്ടയോ നിനക്കായ്
ആയിരത്തിലൊരുവളായ് നിന്നെ
അംഗീകരിച്ചതാണെൻ കാമിനിയായ്
ആർക്കും വേണ്ട നിന്റെ കാര്യത്തിലൊരു
ആശയുമെന്ന് ഭീഷണിപ്പെടുത്തിയതാണ് ഞാൻ
അടർന്ന് പോകാനുറച്ച നിന്നോട്
അവസാന വാക്ക് പറയ്യാതെ വയ്യ
സുന്ദരമാമൊരു ചിത്രശലഭത്തെക്കണ്ട്
കണ്ണ് മഞ്ഞളിച്ചതല്ലെനിക്ക്