അസിം പാരിപ്പള്ളി
ഒടുവിൽ ഡിവോഴ്സിന്റെ വക്കെത്തിയിരിക്കുന്നു.
“എനിക്ക് ഇനിയും നിങ്ങളോട്
നിൽക്കാൽ കഴിയില്ല”
“എന്നാൽ ഇരിക്ക് നീ”
പ്രതീക്ഷയുടെ നൂൽ ചരട് പൊട്ടിയവൾക്ക് തമാശ രസിച്ചില്ല ,
മുഖഭാവം മാറി ചുവന്നുതുടുത്തു.
“ഇപ്പോൾ എന്താ നിന്റെ പ്രശ്നം
നിക്ക് വേണ്ടതെല്ലം ഇവിടില്ലേ
നീ പറഞ്ഞതെല്ലാം ഞാൻ വാങ്ങി
തന്നില്ലേ,എന്താ നിന്റെ പ്രശ്നം “
ആദ്യമായി അവൻ അവളോട്
തന്റെ പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചിരിക്കുന്നു, കല്യാണം കഴിഞ്ഞിട്ട് അഞ്ച് വർഷം പൂർത്തിയായി അദ്ദേഹം മുക്കാൽ
ഭാഗവും വിദേശത്തായിരുന്നല്ലോ
ഇടക്ക് നാല് ലീവിനെത്തി അതിൽ
ഭൂരിഭാഗവും കൂട്ടുകാരുമായി കറങ്ങി.
രാത്രികളിൽ സ്നേഹം മുളപ്പെട്ടും
പകലുണരുമ്പോൾ സ്നേഹം നിദ്രയിലാണ്ടുപോകും ജീവിത സമ്മാനമായി രണ്ട് മക്കളും. അവളുടെ മനസ്സ് വെറുപ്പിന്റെയും
പരിഗണിക്കപ്പെടാത്ത സ്നേഹത്തിന്റെയും തിരകളിൽ എറിയപ്പെട്ടു.
അവളൊന്ന് ശാന്തയായിനിന്നു കണ്ണുകൾ ചുവന്നുനിറഞ്ഞു കൊണ്ടവൾ
പറഞ്ഞു.
“നിങ്ങളെനിക്ക് പണം തന്നു
എല്ലാ സൗഗര്യവും തന്നു,
എന്നെ ആത്മമാത്ഥമായി നിങ്ങൾ
ഇതുവരെ പരിചരിച്ചിട്ടുണ്ടോ
സ്നേഹത്താൽ നിങ്ങൾ
വിളിച്ചിട്ടുണ്ടോ,ഒരു നോട്ടമെങ്കിലും”
കിതച്ചു കൊണ്ടവൾ വീണ്ടും തുടർന്നു
” ഞാൻ ഒരു വേശ്യ അല്ല
എല്ലാവരും സാക്ഷി നിൽക്കെ
നിങ്ങൾ താലികെട്ടിയ നിങ്ങളുടെ
ഭാര്യയാണ് ഞാൻ. “
അവന്റെ തൊണ്ടക്കുഴിയിൽ ആരോ
കുരുക്കിട്ടുപിടിച്ചു അക്ഷരങ്ങൾ പുറന്തള്ളാനാകാതെ വരണ്ട തൊണ്ടയുമായി പുകഞ്ഞു നിന്നു.
കാതുകളിൽ”ഞാനൊരു വേശ്യ അല്ല “
എന്ന അവളുടെ രോദനം
വീണ്ടും വീണ്ടും കുത്തിയിറക്കപ്പെടുന്നു.
വാക്കുകൾ മുറിഞ്ഞവൻ അവളുടെ കൈകൾ പിടിച്ചു
ഒന്നും മിണ്ടാനാകാതെ കറേ നേരം അവർ കണ്ണുകൾ കൊണ്ട്
പരിഭവങ്ങൾ പറഞ്ഞു തീർത്തു.
അവകാശങ്ങൾ ഒരാൾക്ക് മത്രമുളളതല്ല. അത് പാലിക്കപ്പെടാതെ വരുമ്പോൾ
ബന്ധങ്ങളിൽ വിളക്കിച്ചേർക്കാനാകാത്ത
വിള്ളലുകളുണ്ടാകും.