കാത്തിരുന്ന കനൽവഴികൾ

കാത്തിരുന്ന കനൽവഴികൾ

മുഹമ്മദ്‌ സെമീൽ കെ. ടി

സമയം രാത്രി ഒന്നര, വെള്ളിയാഴ്ചയാണ്. പതിനഞ്ചു വർഷത്തിന് ശേഷം
അറേബ്യൻ സിറ്റിയിൽ നിന്ന് ഞാനെന്റെ തറവാട്ടിലേക്ക് പോവുകയാണ്. അതുക്കൊണ്ട് ഓഫീസിലെ സോഫയിൽ നിന്നും ഇന്ന് നേരത്തെ ഞാൻ എഴുന്നേറ്റു. എ.സി യിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സാധാരത്തെ പോലെ സൂര്യൻ എന്നോട് ചെറുതായിട്ട് ദേഷ്യം പിടിച്ചത് പോലെ തോന്നി.ഞാൻ ഇന്നലെ കെട്ടിവെച്ച പെട്ടിയും സ്യൂട്കേസും അബൂന്റെ കാറിന്റെ ടിക്കിയിലേക്ക് കയറ്റി ഒതുക്കി വെച്ചു.എയർപോർട്ട് റോഡ് ഇന്നും തിരക്കുണ്ട്. അബു പെട്ടികൾ ട്രോളിയിലേക്ക് എടുത്തു വചിട്ട് എന്നെ കൂട്ടിപിടിച്ചു.പതിനഞ്ചു വർഷം മുമ്പാണ് ഞങ്ങൾ ഒരുമിച്ച് റിയാദിൽ എത്തിയത്.ഞാൻ ഒരു കമ്പനി ഓഫീസറായും അബു ഒരു ടാക്സി ഡ്രൈവറായും ജോലി ചെയ്തു. അബു കണ്ണ് തുടച്ചു കഴിഞ്ഞപോയെക്കും ഞാൻ എയർപോർട്ടിലെ എൻട്രി ഡോർ വിട്ട് പോയിരുന്നു. അര മണിക്കൂറോളം ഞാൻ വിമാനത്തിൽ വെറുതെയിരിന്നു. ഞാൻ വിമാനത്തിന്റെയുള്ളിൽ പലതും ചിന്തിച്ചു കൂട്ടി. അറിയാതെ മയങ്ങി പോയി. കണ്ണ് തുറന്നപ്പോൾ കണ്ടത് കാഴ്ച ആയിരുന്നില്ല വികാരമായിരുന്നു.
കാലങ്ങളായി കാണാൻ കൊതിച്ച ആ ആകാശം,ആ മണ്ണിന്റെ ഗന്ധം, ആ മരങ്ങളുടെ മൊയികൾ. എല്ലാം എന്റെയുള്ളിൽ വികാരമായിരുന്നു. ഞാൻ എന്റെ ഉറ്റവരെയും കരുതി ട്രോളി ഉരുട്ടി എയർപോർട്ടിൽ നിന്നും പുറത്തു വന്നു. പണ്ട് ഞാനെന്റെ ഉപ്പയെ എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകാൻ വെന്ന നിമിഷങ്ങൾ എന്റെ ഓർമയിൽ. പതിഞ്ഞു. വെയ്റ്റിംഗ് സ്പോട്ടിൽ നിന്നും ഉപ്പയെ കാത്തിരിക്കുന്ന ഞാനായിരുന്നു അത്. അതേ കായിച്ച എന്റെ ഉറ്റവർ എനിക്ക് തരുമെന്ന പ്രധീക്ഷയിലായിരുന്നു ഞാൻ.പക്ഷെ ഞാൻ മനസ്സിലാക്കി അവരെനിക്കുവേണ്ടി വന്നിട്ടില്ലെന്ന്. കാലം കഴിയും തോറും മനുഷ്യനും മാറി മറിയും എന്ന് എന്റെ ഉപ്പ മരിക്കുന്നതിന് മുമ്പ് എന്നോട് പറഞ്ഞിരുന്നു. പതിനഞ്ചു വർഷത്തിന് ശേഷം ഞാൻ ആദ്യമായി ഒരു ഓട്ടോറിക്ഷയിൽ കയറി തറവാട്ടിലേക്ക് വഴി കാണിച്ചു.അവിടെയെങ്കിലും ഞാൻ പ്രതീക്ഷിച്ചത് കണ്ടു. വർഷങ്ങൾക്ക് മുമ്പ് ഞാൻ കണ്ടവരെല്ലാം വളരെ വ്യത്യസ്തരായിരിക്കുന്നു. രൂപത്തിലും ഭാവത്തിലും അവർ മാറിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.
വളരെ കാലത്തിനു ശേഷമാണ് ഇന്ന് ഞാൻ നാട്ടിലെ പള്ളിയിലേക്ക് ജുമുഅ നിസ്കാരത്തിനു പോയത്. പത്തു പതിനഞ്ചു വർഷം അറേബ്യൻ പള്ളികളിൽ പോയി തഴമ്പ് തട്ടിയ എന്റെ കാലിന് അങ്ങാടിയിലെ പള്ളിയിൽ കയറിയപ്പോൾ എന്തെന്നില്ലാത്ത തണുപ്പ് അനുഭവപ്പെട്ടു. ഞാനെന്റെ പുസ്തകത്തിന്റെ താളുകൾ പിന്നോട്ട് മറിച്ചു നോക്കി, അങ്ങനെ പതിനഞ്ചു വർഷം പിന്നോട്ട് ഞാൻ എത്തിനോക്കി.
കാലത്തു തന്നെ കിണറ്റിലെ വെള്ളം ആ മെലിഞ്ഞുണങ്ങിയ, എല്ല് തെളിഞ്ഞ ആ കൈകൾ കൊണ്ട് വല്യുമ്മ കോരി എടുത്ത് എന്റെ തലയിലൂടെ ഒഴിക്കും . നാലഞ്ചു തവണ ഇങ്ങനെ ചെയ്താലേ വല്യുമ്മാക്ക് ഒരു റാഹത്തു കിട്ടുകയൊള്ളു . അത് കഴിഞ്ഞാൽ തലയിലുള്ള തോർത്തു മുണ്ടെടുത്ത് എന്റെ മുടിയും തലയും ഇളക്കി മറിക്കും.
കുളി കഴിഞ്ഞാൽ ഉമ്മാന്റെ തേങ്ങ ചമ്മന്തിയും കഞ്ഞിയും കുടിച് വയറു നിറയ്ക്കും. എന്നാലേ വലിയുപ്പ എന്നെ അങ്ങാടിയിലേക്ക് കൂട്ടി കൊണ്ടുപോവുകയൊള്ളൂ. വെല്യുപ്പന്റെ തോളിലൂടെ രണ്ടു കാലും തൂക്കിയിട്ട് ഇരിക്കുന്ന സുഖം ഇന്ന് റിയാദിലെ ഓഫീസിലിരിക്കുമ്പോൾ കിട്ടൂല.
അന്ന് പാടത്തിലൂടെ നടന്ന വഴികൾ ഇന്ന് കാണില്ല. ഓല മേഞ്ഞ കുഞ്ഞാലിക്കാന്റെ ചായക്കടയിലെ ചക്ക കൂട്ടാൻ ഇന്ന് ഏതു ഫൈവ് സ്റ്റാർ ഹോട്ടലിലും കിട്ടൂല. ആനപ്പറമ്പിലെ ഫുട്ബോൾ കളി അനൗൺസ് ചെയ്തു പോകുന്ന
അപ്പൂവിന്റെ ജീപ്പിന്റെ പിറകെ ഓടിയിരുന്ന പോലെ ഇന്ന് ആരും ആരുടെ പിറകിലും ഓടാനില്ല. മണ്ണപ്പം ഉണ്ടാക്കി കളിച്ച ചിരട്ടകൾ ഇന്ന് തെങ്ങിൻ ചുവട്ടിൽ സുഖനിദ്രയിൽ വീണുപോയിട്ടുണ്ട്.
ചക്കരച്ചിയും കണ്ണിമാങ്ങയും ചെനച്ച മാങ്ങയും കാണുമ്പോൾ കോച്ചി പോകുന്ന നാവിനു ഇന്ന്
വേറെ എത്രയോ കഥകൾ പറയാനുണ്ട്.അന്ന് ഒളിച്ചു കളി കളിച്ചിരുന്ന നങ്ങളിൽ പലരും ഇന്ന് ഈ ഭൂമിക്കടിയിൽ ഒളിച്ചിരിക്കുകയാണ്.
എല്ലാവരും മാറികഴിഞ്ഞു,എന്തൊക്കയോ നഷ്ടപ്പെട്ടു പോയി. ഈ ലോകം ഒരിക്കലും ശാശ്വതമെല്ല.കാലം കഴിയും. തോറും. മനുഷ്യനും മാറി മറിയും.